Monday, September 26, 2022
HomeNewsfeedലോകകപ്പിനോടാനുബന്ധിച്ചു ആരാധകർക്കായി ലുസൈലിൽ വിനോദ ബീച്ച് ഒരുങ്ങുന്നു.

ലോകകപ്പിനോടാനുബന്ധിച്ചു ആരാധകർക്കായി ലുസൈലിൽ വിനോദ ബീച്ച് ഒരുങ്ങുന്നു.

ദോഹ: 2022 ഫിഫ ലോകകപ്പ് ഖത്തറിനോട്‌ അനുബന്ധിച്ച് ലുസൈലിൽ ഖത്തായിഫാൻ പ്രോജക്‌റ്റുകളുടെ പങ്കാളിത്തത്തോടെ യുവെഞ്ചേഴ്‌സ് വിനോദ ബീച്ച് ഒരുക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചു.
ലുസൈലിലെ ഖത്തായിഫാൻ ഐലൻഡ് നോർത്തിൽ “Qetai-Fan Beach Fest by Unit-Y” എന്ന പേരിലാണ് വിനോദ മേഖല സ്ഥാപിക്കുക.

മദായിൻ അൽ ദോഹ ഗ്രൂപ്പിന്റെയും ഫ്യൂഷൻ ഹോസ്പിറ്റാലിറ്റി ആന്റ് എക്‌സിബിഷനസ് ഗ്രൂപ്പിന്റെയും സംയുക്ത പങ്കാളിത്തത്തോടെയാണ് ഈ പ്രദേശം പ്രവർത്തിക്കുകയെന്ന് സംഘാടകർ പത്രക്കുറിപ്പിൽ അറിയിച്ചു.

ലോക കപ്പ് നടക്കുന്ന സമയങ്ങളിൽ അതിരാവിലെ മുതൽ രാത്രി വൈകും വരെ ആയിരിക്കും പ്രവർത്തനസമയം. വൈവിധ്യമാർന്ന ഹോസ്പിറ്റാലിറ്റി സേവനങ്ങൾ, ഭക്ഷണ ശാലകൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, തത്സമയ സംഗീത പ്രകടനങ്ങൾ എന്നിവയായിരിക്കും മുഖ്യ ആകർഷണം.

Most Popular