Saturday, July 24, 2021
Home Gulf Kuwait കുവൈത്തിൽ പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കുവൈത്തിൽ പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കു​വൈ​ത്ത്​ സി​റ്റി: കുവൈത്തിൽ ജ​ലീ​ബ്​ അ​ല്‍ ശു​യൂ​ഖി​ലാ​ണ് ഇന്ത്യക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മൃ​ത​ദേ​ഹം ഫോ​റ​ന്‍സി​ക് വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി. പൊ​ലീ​സ്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.മ​റ്റൊ​രു സം​ഭ​വ​ത്തി​ല്‍ 60കാ​ര​നാ​യ ബി​ദൂ​നി സ്വ​യം തീ​കൊ​ളു​ത്തി മ​രി​ച്ചു. രാജ്യത്ത് ആത്മഹത്യ ചെയ്യുന്നതിൽ കൂടുതലും വിദേശികളാണ്. ഈ ​വ​ര്‍​ഷം അ​ഞ്ചു​മാ​സ​ത്തി​നി​ടെ 75​ പേ​ര്‍ ആ​ത്​​മ​ഹ​ത്യ ചെ​യ്​​തു.2020ല്‍ ​ആ​കെ ആ​ത്മ​ഹ​ത്യ ചെ​യ്​​ത​ത്​ 90 പേ​രാ​ണ്. ക​ഴി​ഞ്ഞ വ​ര്‍​ഷം ആ​ദ്യ അ​ഞ്ചു​മാ​സ​ത്തി​ല്‍ 37 ആ​ത്മ​ഹ​ത്യ​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കോ​വി​ഡ്​ കാ​ലം സൃ​ഷ്​​ടി​ച്ച തൊ​ഴി​ല്‍ ന​ഷ്​​ട​വും സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി​യും മാ​ന​സി​കാ​ഘാ​ത​വു​മാ​ണ്​ ആ​ത്​​മ​ഹ​ത്യ വ​ര്‍​ധി​ക്കു​ന്ന​തി​ന്​ കാ​ര​ണ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Most Popular