Saturday, April 17, 2021
Home Gulf Bahrain ബഹ്‌റൈനിലെ കോടതികളില്‍ ജഡ്ജിമാരായി പ്രവാസികളും; ഭേതഗതി അനുമതിക്കായി വിട്ടു

ബഹ്‌റൈനിലെ കോടതികളില്‍ ജഡ്ജിമാരായി പ്രവാസികളും; ഭേതഗതി അനുമതിക്കായി വിട്ടു

മനാമ: ബഹ്‌റൈനിലെ പ്രാദേശിക കോടതികളില്‍ സ്വദേശികള്‍ക്കൊപ്പം അധികം വൈകാതെ പ്രവാസികളെയും ജഡ്ജിമാരായെത്തും. ഇത് സംബന്ധിച്ച 2002ലെ ജുഡീഷ്യല്‍ നിയമത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി പാര്‍ലമെന്റിന്റെയും ശൂറയുടെയും അനുമതിക്കായി വിട്ടു. ഭേദഗതികള്‍ പരിശോധിച്ച് അംഗീകാരം നല്‍കാനായി പാര്‍ലമെന്റിനും ശൂറക്കും രണ്ടാഴ്ച വീതമാണ് സമയം നല്‍കിയിട്ടുള്ളത്.

ഇതോടൊപ്പം കോടതികളിലെ ഔദ്യോഗിക ഭാഷ അറബി ആയി നിജപ്പെടുത്തിയിട്ടുമുണ്ട്. അറബി പരിജ്ഞാനമില്ലാത്തവരുടെ വാദം കേള്‍ക്കലുകള്‍ക്കായി വിവര്‍ത്തകരെ ഔദ്യോഗികമായിത്തന്നെ എത്തിക്കും. കൃത്യമായ വിവര്‍ത്തനം സംബന്ധിച്ച് ഇവര്‍ കോടതിക്ക് ഉറപ്പുനല്‍കുകയും വേണം. വിചാരണകളില്‍ കക്ഷികളായവര്‍ക്ക് കോടതികളില്‍ ഒന്നോ അതിലധികമോ ഭാഷകള്‍ തെരഞ്ഞെടുക്കാനുള്ള അവസരവും നല്‍കും. ഇതിനായി അംഗീകൃത ഭാഷകളുടെ പട്ടിക തയ്യാറാക്കും.

 

Most Popular