ശനിയാഴ്ച മുതല്‍ ഖത്തറില്‍ ശക്തിയായ കാറ്റിനു സാധ്യത

ദോഹ: ശനിയാഴ്ച മുതല്‍ അടുത്തയാഴ്ച പകുതി വരെ ഖത്തറില്‍ ശക്തിയായ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പു നല്‍കി.

ശക്തിയായ വടക്കുപടിഞ്ഞാറന്‍ കാറ്റ് രാജ്യത്തു നാശനഷ്ടങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. ശനിയാഴ്ച മുതല്‍ അടുത്ത ആഴ്ച പകുതി വരെ വീശിയടിക്കുന്ന കാറ്റില്‍ കടല്‍ത്തീരവും പ്രഷുബ്ധമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറയാനും സാധ്യത. ഈ കാലയളവില്‍ കടലില്‍ പോകുന്നതിനും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട് കാലാവസ്ഥാകേന്ദ്രം.