ഡൽഹി: കോവിഡ് മൂന്നാം തരംഗം ഉടനെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. മൂന്നാം തരംഗം ഏറ്റവും കൂടുതൽ ബാധിക്കുക രണ്ടു വയസുമുതൽ 20 വയസ്സുവരെയുള്ള ആളുകളിലാണെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്. കുട്ടികള്‍ക്ക് വേണ്ടി ഓരോ ആശുപത്രികളിലും കൂടുതല്‍ ബെഡ് ഒരുക്കണമെന്നും പൊതു നിര്‍ദേശമുണ്ട്. ഓക്‌സിജന്‍ സൗകര്യങ്ങളോടു കൂടിയ ബെഡുകള്‍ ഒരുക്കാനാണ് നിര്‍ദേശം.
കുട്ടികളുടെ വിഭാഗത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്നും അത്തരം വിഭാഗങ്ങളില്ലാത്തയിടങ്ങളില്‍ ഒരു ഡോക്ടറെ കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കണമെന്നും വിദഗ്ദര്‍ പറയുന്നു.