Thursday, December 8, 2022
HomeGulf2022 ഖത്തർ ഫിഫ ലോകകപ്പിലെ കളിക്കാർക്കായി ഫിഫ പ്ലെയർ ആപ്പ് നിലവിൽ വന്നു

2022 ഖത്തർ ഫിഫ ലോകകപ്പിലെ കളിക്കാർക്കായി ഫിഫ പ്ലെയർ ആപ്പ് നിലവിൽ വന്നു

ദോഹ: പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരുടെ ആഗോള പ്രതിനിധിയായ ഫിഫ്പ്രോയുമായി സഹകരിച്ചാണ് പ്രൊഫഷണൽ കളിക്കാരിൽ നിന്നുള്ള ഇൻപുട്ടിനെ അടിസ്ഥാനമാക്കി ഫിഫ ഫിഫ പ്ലെയർ ആപ്പ് വികസിപ്പിച്ചെടുത്തു. ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിലാണ് ഫിഫ പ്ലെയർ ആപ്പ് ആദ്യമായി ഉപയോഗിക്കുക. ഫിഫ പ്ലെയർ ആപ്പിലൂടെ ഓരോ മത്സരത്തിനും തൊട്ടുപിന്നാലെ ഓരോ കളിക്കാരനും അവരുടെ വ്യക്തിഗത പ്ലെയർ-പ്രകടന ഡാറ്റ ആക്സസ് ചെയ്യാൻ അവസരം നൽകും.

കളിക്കാർക്ക് അവരുടെ പ്രകടന ഡാറ്റ അറിയാൻ വളരെയധികം താൽപ്പര്യമുണ്ടെന്നും വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാകാൻ ആഗ്രഹിക്കുന്നുവെന്നും നേരത്തെ സർവേയിലൂടെ കണ്ടെത്തിയിരുന്നു. ലോകകപ്പിനായി ഖത്തറിലെത്തുമ്പോൾ കളിക്കാർക്ക് ഫിഫ പ്ലെയർ ആപ്പ് ആക്സസ് ചെയ്യാൻ കഴിയും. ഫിഫ പ്ലെയർ ആപ്പ് 2021 ഫിഫ അറബ് കപ്പിൽ വ്യത്യസ്ത ടീമുകളിൽ നിന്നുള്ള കളിക്കാരിലൂടെ പരീക്ഷിച്ചു വിജയകരമായിരുന്നു.

Most Popular