ലോകകപ്പിന്റെ ആവേശവുമായി വാഹ് പ്രിന്റ്സ്, ഫിഫ ലൈസൻസ്ഡ് ഉൽപന്നങ്ങൾ ഇനി വാഹ് പ്രിന്റ്സിൽ ലഭ്യം.

ദോഹ : ലോകകപ്പിന്റെ ആവേശം ലോകമെമ്പാടും അലയടിച്ചു തുടങ്ങുമ്പോൾ ആരാധർക്കായി ഫിഫ പുറത്തിറക്കിയ ലൈസൻസ്ഡ് ഉൽപന്നങ്ങൾ ഓൺലൈനിലൂടെ ലഭ്യമാക്കി വാഹ് പ്രിന്റ്സ് ഖത്തർ. കളി കണ്ടു മടങ്ങുന്ന ഓരോ ആരാധകനും ഓർമക്കായി കരുതിവെക്കാൻ കഴിയുന്ന ലോഗോ കീചെയിൻ, ട്രോഫി കീചെയിൻ, ട്രോഫി മാഗ്നെറ്റ്, കോഫി മഗ്ഗ്‌ വിത്ത്‌ എംബ്ലം, ട്രോഫി റെപ്ലിക്ക വിത്ത്‌ പെഡസ്റ്റൽ എന്നിവയാണ് വാഹ് പ്രിന്റ്‌സിൽ ലഭ്യമായ ഫിഫ ലൈസൻസ്ഡ് ഉൽപന്നങ്ങൾ. ഖത്തറിലുടനീളം ഡെലിവറി ലഭ്യമാണ്.

ഖത്തറിലെ ഏറ്റവും മികച്ച ഓൺലൈൻ പ്രിന്റ് ആൻഡ് ഗിഫ്റ്റ് സ്റ്റോർ ആണ് വാഹ് പ്രിന്റ്സ്. ഉൽപന്നങ്ങളിൽ തങ്ങൾക്കിഷ്ടമായ ഡിസൈനുകളും ഫോട്ടോകളുമെല്ലാം സംയോജിപ്പിക്കാനാകുമെന്നതാണ് സ്റ്റോറിന്റെ പ്രധാന ആകർഷണം. പ്രിന്റ്, ഗിഫ്റ്റ് ഉൽപന്നങ്ങൾക്ക് പുറമെ കോർപ്പറേറ്റ് ഗിഫ്റ്റുകളുടെ ഒരു വലിയ ശേഖരം തന്നെ വാഹ് പ്രിന്റ്സിനുണ്ട്. ഉൽപന്നങ്ങൾ എത്ര അളവിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് https://wahprints.qa/shop/qatar-2022-licensed-products  സന്ദർശിക്കുക.