Sunday, December 4, 2022
HomeGulfലോകകപ്പ് ആരാധകർക്കുള്ള ആദ്യത്തെ ഫ്ലോട്ടിംഗ് ഹോട്ടൽ എംഎസ്‌സി വേൾഡ് യൂറോപ്പ ഖത്തറിലെത്തി

ലോകകപ്പ് ആരാധകർക്കുള്ള ആദ്യത്തെ ഫ്ലോട്ടിംഗ് ഹോട്ടൽ എംഎസ്‌സി വേൾഡ് യൂറോപ്പ ഖത്തറിലെത്തി

ദോഹ : ഫിഫ ലോകകപ്പ് ഖത്തർ 2022 ന് ഫ്ലോട്ടിംഗ് ഹോട്ടലുകളായി പ്രവർത്തിക്കുന്ന മൂന്ന് ക്രൂയിസ് കപ്പലുകളിൽ ആദ്യത്തേതായ എംഎസ്‌സി വേൾഡ് യൂറോപ്പ ഖത്തറിലെത്തി. നവംബർ 19 മുതൽ ഡിസംബർ 19 വരെയാണ് ആരാധകർക്കായി ഫ്ലോട്ടിംഗ് ഹോട്ടലായി ദോഹയിലെ ഗ്രാൻഡ് ടെർമിനലിൽ നങ്കൂരമിടുക. 22 നിലകളുള്ള ആഡംബര കപ്പലിൽ 6000 ത്തോളം അതിഥികളെ ഉൾക്കൊള്ളാൻ കഴിയും. മറ്റ് രണ്ട് ആഡംബര കപ്പലുകളായ എംഎസ്‌സി പൊയസിയ, എംഎസ്‌സി ഓപ്പറ എന്നിവയും ഉടൻ ദോഹയിലേക്ക് പുറപ്പെടും. മൂന്ന് കപ്പലുകളിലെയും മുറികൾക്ക് $220 മുതൽ $469 വരെയാണ് നിരക്ക്.

 

Most Popular