കോഴിക്കോട്: അഞ്ചംഗ സംഘം കൊയിലാണ്ടിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസിയായ അഷ്‌റഫിനെ വിട്ടയച്ചു. കുന്ദമംഗലത്തുനിന്നാണ് അഷ്‌റഫിനെ കണ്ടെത്തിയത്. ശരീരത്തില്‍ ബ്ലേഡ് കൊണ്ട് മുറിച്ച പാടുകളും നിരവധി പരിക്കുകളുമുണ്ട്. .ഇന്നലെ പുലര്‍ച്ചെയാണ് കൊയിലാണ്ടി ഊരള്ളൂരിലെ വീട്ടില്‍ കാറിലെത്തിയ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി അഷ്റഫിനെ തട്ടിക്കൊണ്ട് പോയത്. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് പൊലീസിന് സൂചന ലഭിച്ചിരിക്കുന്നത് .കൊച്ചി വഴി സ്വര്‍ണം കടത്തിയതിന് നേരത്തെ അഷ്‌റഫിന്റെ പേരില്‍ കേസെടുത്തിരുന്നു.
സ്വര്‍ണക്കടത്തിലെ ക്യാരിയറായ അഷ്റഫ് റിയാദില്‍ നിന്ന് രണ്ട് കിലോയോളം സ്വര്‍ണം കൊണ്ടുവന്നെന്നും, ഈ സ്വര്‍ണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നുമാണ് അന്വേഷണ സംഘം സംശയിക്കുന്നത്. അഷ്‌റഫ് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്. ഇയാളെ ഉടന്‍ കൊയിലാണ്ടിയിലേക്ക് കൊണ്ടുപോകും.