ഖത്തർ : ലോകകപ്പ് ബസുകളിൽ സൗജന്യ വൈഫൈ സേവനവുമായി ഓറിഡൂ

ദോഹ : ഫിഫ ലോകകപ്പ് സമയത്തു ബസ്സുകളിൽ സൗജന്യ വൈഫൈ സേവനം ലാഭയമാക്കുമെന്ന് ഓറിഡൂ അറിയിച്ചു. 350-ലധികം ഔദ്യോഗിക ഫിഫ ഇവന്റ് ബസുകൾക്കാണ് സൗജന്യമായി കണക്റ്റിവിറ്റി നൽകുമെന്ന് ഓറിഡൂ പ്രഖ്യാപിച്ചത്. ടൂർണമെന്റ് വേദികളിലേക്കും തിരിച്ചും യാത്ര ചെയ്യുമ്പോഴും കളിക്കാർക്കും ഫിഫ ഉദ്യോഗസ്ഥർക്കും മാധ്യമ പ്രതിനിധികൾക്കും ഈ സേവനം ലഭ്യമാകും. തടസ്സങ്ങളില്ലാത്തതും വിശ്വസനീയവുമായ ഇന്റർനെറ്റ് ആക്സസ് ഉറപ്പാക്കാൻ ഓറിഡൂ അതിന്റെ ലിമിറ്റഡ് വൈഫൈ മൊബൈൽ ബ്രോഡ്ബാൻഡിനൊപ്പം ലഭ്യമാക്കും.
ഖത്തർ ഡാറ്റാ സെന്ററിൽ ഹോസ്റ്റ് ചെയ്തിരിക്കുന്ന കമ്പനിയുടെ താത്കാലിക ഉപയോഗ സംവിധാനങ്ങളിലൂടെ ഈ Wi-Fi സേവനങ്ങൾ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യും.