പാരിസ്: ആല്‍പ്‌സ് പര്‍വതനിരയിലുണ്ടായ ഹിമപാതത്തില്‍ നാല് വിനോദസഞ്ചാരികളും രണ്ട് ഗൈഡും മരിച്ചു. ഒമ്പതു പേര്‍ക്കു പരിക്കേറ്റു. ഫ്രഞ്ച് ആല്‍പ്‌സ് പര്‍വതനിരയില്‍, മോ ബ്ലാങ്കിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തുള്ള അര്‍മാന്‍സെറ്റ് ഗ്ലേസിയറിലാണ് ദുരന്തമുണ്ടായത്.
സമുദ്രനിരപ്പില്‍നിന്ന് 3,500 അടി ഉയരത്തില്‍ ഒരു കി.മീ. ദൂരത്താണ് ഹിമാപതം ഉണ്ടായത്. സമീപത്തെ റിസോര്‍ട്ടില്‍നിന്ന് സ്‌കീയിംഗിനായി എത്തിയ സഞ്ചാരികള്‍ അപകടത്തില്‍പ്പെടുകയായിരുന്നു.