ഹൈദരാബാദ്: ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് സ്‌ക്രൂ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണു സംഭവം. ഇയാളില്‍ നിന്ന് 455 ഗ്രാം സ്വര്‍ണം പിടികൂടി.
സ്‌ക്രൂ, ലോഹ റോഡുകള്‍ എന്നിവയുടെ രൂപത്തിലായിരുന്നു പ്രതി സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. 64 സ്‌ക്രൂകളിലും 16 റോഡുകളുമാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. ട്രോളി ബാഗിന്റെ ഭാഗങ്ങളായാണ് ഇതു ഘടിപ്പിച്ചിരുന്നത്.