Sunday, November 27, 2022
HomeGulfദുബൈയിൽ ഗോൾഡൻ വിസ അനുവദിച്ചത് ഒന്നര ലക്ഷത്തിലേറെ പ്രവാസികൾക്ക്

ദുബൈയിൽ ഗോൾഡൻ വിസ അനുവദിച്ചത് ഒന്നര ലക്ഷത്തിലേറെ പ്രവാസികൾക്ക്

ദുബൈ : ദുബൈയിൽ ഇതുവരെ ഗോൾഡൻ വിസ ഒന്നര ലക്ഷത്തിലേറെ പ്രവാസികൾക്ക് അനുവദിച്ചതായി താമസ കുടിയേറ്റ വകുപ്പ് വ്യക്തമാക്കി. ഈ വർഷം എമിറേറ്റ് അനുവദിച്ച് ഗോൾഡൻ വിസകളുടെ എണ്ണം മുൻവർഷത്തേക്കാൾ 43% വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. 2019 മുതൽ ഇതുവരെ 151060 പേർക്കാണ് 10 വർഷത്തെ ഗോൾഡൻ വിസ അനുവദിച്ചിട്ടുള്ളത്. കുടുംബത്തെയും മക്കളെയും പ്രായപരിധിയില്ലാതെ സ്പോൺസർ ചെയ്യാം, ആറുമാസത്തിലൊരിക്കൽ യുഎഇയിൽ എത്തിയിരിക്കണം എന്ന് നിബന്ധനയില്ല തുടങ്ങിയ ആനുകൂല്യങ്ങളാണ് ഗോൾഡൻ വിസയെ കൂടുതൽ ആകർഷകമാക്കിയത്.

Most Popular