നരേന്ദ്ര മോദിയുടെ ചിത്രം കീറിയ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് 99 രൂപ പിഴ

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ കീറിയതിന് കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് 99 രൂപ പിഴ വിധിച്ച് കോടതി. ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എ അനന്ത് പട്ടേലിനാണ് നവസാരിയിലെ കോടതി പിഴ ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഏഴു ദിവസത്തെ തടവ് അനുഭവിക്കണമെന്നും കോടതി.

2017-ലാണു കേസിനാസ്പദമായ സംഭവം. അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധസമരത്തിനിടെ വൈസ് ചാന്‍സലറുടെ ഓഫിസില്‍ കയറുകയും മോദിയുടെ ചിത്രം കീറുകയും ചെയ്തുവെന്നാണ് പരാതി. വന്‍സ്ഡ (പട്ടികജാതി) നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് അനന്ത് പട്ടേല്‍.

സംഭവത്തെത്തുടര്‍ന്ന് പട്ടേലിനും ആറ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമെതിരേ വിവിധ വകുപ്പുകള്‍ പ്രകാരം ജലാല്‍പുര്‍ പോലീസ് കേസ് എടുക്കുകയായിരുന്നു.