ഹയ്യ കാർഡ് ഉടമകൾക്ക് നവംബർ 10 മുതൽ ദോഹ മെട്രോ സൗജന്യമായി ഉപയോഗിക്കാം

ദോഹ: ഹയ്യ കാർഡ് ഉടമകൾക്ക് നവംബർ 10 മുതൽ ഡിസംബർ 23 വരെ ദോഹ മെട്രോ സൗജന്യമായി ഉപയോഗിക്കാം. ദോഹയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യമറിയിച്ചത്.

ലോകകപ്പ് വേളയിലെ മെട്രോയുടെ പ്രവർത്തന സമയം പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 6 മുതൽ പുലർച്ചെ 3 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ 3 വരെയും ആയിരിക്കും.

110 മെട്രോ ട്രെയിനുകള്‍, 18 ട്രാമുകളും ലോകകപ്പ് സമയത്ത് പ്രവര്‍ത്തിപ്പിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 43 ലൈനുകളില്‍ മെട്രോലിങ്ക് ഫീഡര്‍ സര്‍വീസുകള്‍ തുടരും. അതേസമയം, മെട്രോ എക്‌സ്പ്രസ് ഓണ്‍ ഡിമാന്‍ഡ് സേവനം രാവിലെ ആറ് മുതല്‍ ഉച്ചവരെ മാത്രമേ ലഭ്യമാകൂ.

13 മെട്രോ സ്റ്റേഷനുകളില്‍ പാര്‍ക്ക് ആന്‍ഡ് റൈഡ് സൗകര്യം ലഭ്യമാക്കും, മൊത്തം 18,200 പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഒരുക്കും. ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് നവംബര്‍ 10 മുതല്‍ ഡിസംബര്‍ 23 വരെ സൗജന്യമായി മെട്രോയും ട്രാമും ഉപയോഗിക്കാമെന്നും ഹയ്യ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് എല്ലാ സ്റ്റേഷനുകളിലും പ്രതിവാര യാത്രാ കാര്‍ഡുകള്‍ ലഭിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. നവംബർ 20 മുതൽ ഡിസംബർ 18 വരെയാണ് ഖത്തറിൽ ലോകകപ്പ് മത്സരങ്ങൾ നടക്കുക.