Sunday, December 4, 2022
HomeGulfഖത്തർ ലോകകപ്പ് മത്സരങ്ങൾ കാണാനെത്തുന്നവർക്ക് ഉംറ ചെയ്യാനുള്ള അനുമതി പ്രാബല്യത്തിൽ

ഖത്തർ ലോകകപ്പ് മത്സരങ്ങൾ കാണാനെത്തുന്നവർക്ക് ഉംറ ചെയ്യാനുള്ള അനുമതി പ്രാബല്യത്തിൽ

സൗദി അറേബ്യ : ഖത്തർ ലോകകപ്പ് മത്സരങ്ങൾ കാണാനെത്തുന്നവർക്ക് ഉംറ ചെയ്യാനുള്ള അനുമതി പ്രാബല്യത്തിലായി. ഹയ്യ കാർഡ് ഉടമകൾക്ക് സൗജന്യമായാണ് സൗദി അറേബ്യ സന്ദർശന വിസ അനുവദിക്കുന്നത്. ഇവർക്ക് സൗദിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഖത്തറിൽ പ്രവേശിക്കണമെന്ന് നിർബന്ധമില്ല. സന്ദർശനത്തിന് മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമായതിനാൽ സൗദി വിസ പ്ലാറ്റഫോം വഴി മെഡിക്കൽ ഇൻഷുറൻസ് പോളിസി ലഭ്യമാകും. മൾട്ടിപിൾ എൻട്രി വിസയായതിനാൽ വിസ കാലാവധിക്കുള്ളിൽ എത്ര തവണ വേണമെങ്കിലും സൗദിയിൽ വന്നു പോകാൻ ഹയ്യ കാർഡ് ഉടമകൾക്കാവും.

Most Popular