Monday, December 5, 2022
HomeGulfലോകകപ്പ് ടിക്കറ്റ് ഉടമകൾക്കുള്ള ഹയ്യ സർവീസ് സെന്റർ ഒക്ടോബർ ഒന്നിന് തുറക്കും

ലോകകപ്പ് ടിക്കറ്റ് ഉടമകൾക്കുള്ള ഹയ്യ സർവീസ് സെന്റർ ഒക്ടോബർ ഒന്നിന് തുറക്കും

ദോഹ: ഈ വർഷത്തെ ഫിഫ ലോകകപ്പ് ഖത്തറിൽ പങ്കെടുക്കുന്ന ആരാധകരെ സഹായിക്കുന്നതിനായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി 2022 ഒക്ടോബർ 1 ന് ഹയ്യ സേവന കേന്ദ്രം തുറക്കും. അലി ബിൻ ഹമദ് അൽ അത്തിയ അരീനയിൽ സ്ഥിതി ചെയ്യുന്ന ഈ സർവീസ് സെന്ററിലൂടെ ആരാധകർക്ക് നേരിട്ട് വിവരങ്ങൾ അറിയാനും ഹയ്യ കാർഡുകൾ പ്രിന്റ് ചെയ്യാനും കഴിയും. ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും കേന്ദ്രം തുറന്നിരിക്കും. 2023 ജനുവരി 23 വരെയാണ് സർവീസ് സെന്റർ പ്രവർത്തന കാലാവധി.

എല്ലാ ഫിഫ ലോകകപ്പ് ഖത്തർ 2022 ടിക്കറ്റ് ഉടമകൾക്കും ഹയ്യ കാർഡ് നിർബന്ധമാണ്. ടൂർണമെന്റ് സമയത്ത് മത്സര ദിവസങ്ങളിൽ സ്റ്റേഡിയങ്ങളിലേക്കുള്ള പ്രവേശനവും സൗജന്യ പൊതുഗതാഗത സംവിധാനവും കാർഡിലൂടെയാണ് സാധ്യമാകുക. അന്താരാഷ്ട്ര ആരാധകർക്ക് ഖത്തറിലേക്കുള്ള പ്രവേശനത്തിനും ഹയ്യ കാർഡ് നിർബന്ധമാണ്

Most Popular