ദുബായ് സര്‍ക്കാര്‍ 426 പേരുടെ ഭവനവായ്പകള്‍ എഴുതിത്തള്ളി

uae weekend

ദുബായ്: ഈദുല്‍ ഫിത്തര്‍ ആഘോഷങ്ങളുടെ ഭാഗമായി ദുബായ് 426 സ്വദേശി പൗരന്മാരുടെ ഭവനവായ്പകള്‍ എഴുത്തിത്തള്ളി. ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഇക്കാര്യം അറിയിച്ചത്. 14.6 കോടി ദിര്‍ഹത്തിന്റെ പാക്കേജാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
ദുബായിലെ എല്ലാ പൗരന്മാരുടെയും ജീവിത നിലവാരം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ സഹായം നല്‍കുന്നതിനായി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതു തുടരുമെന്ന് ശൈഖ് ഹംദാന്‍ പ്രഖ്യാപിച്ചു.