Home Gulf വ്യൂ ആശുപത്രിയില്‍ ഹൈപ്പര്‍ബാറിക് ഓക്‌സിജന്‍ തെറാപ്പി

വ്യൂ ആശുപത്രിയില്‍ ഹൈപ്പര്‍ബാറിക് ഓക്‌സിജന്‍ തെറാപ്പി

ദോഹ: ഖത്തറിലെ സ്വകാര്യമേഖലയില്‍ ആദ്യമായി ഹൈപ്പര്‍ബാറിക് ഓക്‌സിജന്‍ തെറാപ്പി വ്യൂ ആശുപത്രിയില്‍ ആരംഭിച്ചു. ഖത്തറിലെയും ജിസിസി രാജ്യങ്ങളിലെയും താമസക്കാര്‍ക്ക് ഹൈപ്പര്‍ബാറിക് ഓക്‌സിജന്‍ തെറാപ്പി ലഭ്യമാണ്.

പ്രഷറൈസ്ഡ് ചേംബറില്‍ ശുദ്ധമായ ഓക്‌സിജന്‍ ലഭ്യമാക്കുന്ന ചികിത്സാരീതിയാണ് ഹൈപ്പര്‍ബാറിക് ഓക്‌സിജന്‍ തെറാപ്പി. ഡീകംപ്രഷന്‍, കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധ, കഠിനമായ അണുബാധ, മുറിവുകളുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയ രോഗാവസ്ഥകള്‍ക്കുള്ള പരിഹാരത്തിനായി ഈ തെറാപ്പി ഉപയോഗിക്കുന്നു.

കോഗ്‌നിറ്റീവ് എന്‍ഹാന്‍സ്‌മെന്റ്, എനര്‍ജി ബൂസ്റ്റിംഗ്, ആന്റി ഏജിംഗ്, വേഗത്തിലുള്ള രോഗമുക്തി എന്നിവയ്ക്കും ഹൈപ്പര്‍ബാറിക് തെറാപ്പി ഫലപ്രദമാണെന്ന് സമീപകാല പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ലോകമെമ്പാടുമുള്ള നിരവധി സെലിബ്രിറ്റികളും കായികതാരങ്ങളും ഹൈപ്പര്‍ ബാറിക് തെറാപ്പി സ്വീകരിച്ചിട്ടുണ്ട്. ചികിത്സയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ആശുപത്രിയുമായി ബന്ധപ്പെടുക.