Friday, December 2, 2022
HomeNewsKeralaഇലന്തൂർ നരബലി : പത്മയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി

ഇലന്തൂർ നരബലി : പത്മയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി

കോട്ടയം : ഇലന്തൂർ നരബലി കേസിലെ പത്മയുടെ മൃതദേഹം ഡിഎൻഎ പരിശോധനക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ഒരുമാസം നീണ്ട ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമാണ് പത്മയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്. മൃതദേഹം വെട്ടി നുറുക്കപ്പെട്ടതിനാൽ എല്ലാ ഭാഗങ്ങളുടെയും ഡിഎൻഎ പരിശോധന പ്രത്യേകം പ്രത്യേകം ചെയ്യേണ്ടി വന്നതിനാലാണ് കാലതാമസം ഉണ്ടായത്. കോട്ടയം മെഡിക്കൽ കൊളേളജിൽ സൂക്ഷിച്ചിരുന്ന മൃതെദേഹം കടവന്ത്ര പോലീസെത്തി പത്മത്തിന്റെ കുടുംബത്തിന് കൈമാറുകയായിരുന്നു. പത്മയുടെ മക്കളായ സേട്ടും സെൽവരാജും സഹോദരി പളനിയമ്മയും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങിയത്.

Most Popular