ബംഗ്ലാദേശിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി നീലക്കടുവകള്‍

india vs bangladesh1

ദോഹ: ലോക കപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്ക് ആദ്യ ജയം. ഇന്ന് ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ അയല്‍ രാജ്യമായ ബംഗ്ലാദേശിനെ ഇന്ത്യ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി. കളിയുടെ 79ാം മിനിറ്റിലും ഇഞ്ചുറി ടൈമിലുമായി സുനില്‍ ഛെത്രിയാണ് ഇന്ത്യക്കു വേണ്ടി രണ്ടു ഗോളുകളും നേടിയത്.


ഇതോടെ ഏഴ് മല്‍സരങ്ങളില്‍ മൂന്ന് സമനിലയും ഒരു ജയവുമായി ഇന്ത്യ ഗ്രൂപ്പ് ഇഇയില്‍ മൂന്നാം സ്ഥാനത്തെത്തി. 2022 ലോക കപ്പ് യോഗ്യത നേടാനുള്ള സാധ്യത ഇതിനകം അവസാനിച്ച ഇന്ത്യക്ക് 2023 ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരത്തിലേക്ക് പ്രവേശനം കിട്ടണമെങ്കില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തണം.


ജൂണ്‍ 15ന് അഫ്ഗാനിസ്താനുമായാണ് ഇന്ത്യയുടെ അടുത്ത മല്‍സരം. നിലവില്‍ 5 മല്‍സരങ്ങളില്‍ നിന്ന് 12 പോയിന്റുകള്‍ നേടിയ ഒമാനാണ് ഗ്രൂപ്പ് ഇയില്‍ രണ്ടാം സ്ഥാനത്തുള്ളത്. ആറ് മല്‍സരങ്ങളില്‍ നിന്ന് 5 പോയിന്റുമായി അഫ്ഗാനിസ്താന്‍ മൂന്നാമതും 7 മല്‍സരങ്ങളില്‍ നിന്ന് 2 പോയിന്റുമായി ബംഗ്ലാദേശ് നാലാമതുമാണ്.
ALSO WATCH