Saturday, July 24, 2021
Home Newsfeed ശ്രീലങ്കയെ അടിച്ചു പരത്തി ഇന്ത്യ; 7 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

ശ്രീലങ്കയെ അടിച്ചു പരത്തി ഇന്ത്യ; 7 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

കൊളംബൊ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ 80 പന്ത് ശേഷിക്കെ ഇന്ത്യക്ക് ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ക്യാപ്റ്റന്‍സി അരങ്ങേറ്റത്തില്‍ ശിഖര്‍ ധവാന്‍ 95 പന്തില്‍ 86 റണ്‍സുമായി പുറത്താവാതെ നിന്നു. സ്‌കോര്‍: ശ്രീലങ്ക ഒമ്പതിന് 262, ഇന്ത്യ 36.4 ഓവറില്‍ മൂന്നിന് 263.

രണ്ട് പുതുമുഖങ്ങളുമായാണ് ഇന്ത്യ കളിച്ചത്. ഇശാന്‍ കിഷന്‍ അരങ്ങേറ്റത്തില്‍ ഉജ്വല അര്‍ധ ശതകം നേടി. സൂര്യകുമാര്‍ യാദവും (20 പന്തില്‍ 31 നോട്ടൗട്ട്) അടിച്ചു തകര്‍ത്തു. ശ്രീലങ്കയുടെ ഭാനുക രാജപക്സക്കും അരങ്ങേറ്റമായിരുന്നു. ഇശാന്റെയും ഭാനുകയുടെയും ആദ്യ സ്‌കോറിംഗ് ഷോട്ടുകള്‍ സിക്സറായിരുന്നു.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കയുടെ ഒമ്പതിന് 262 എന്ന താരതമ്യേന ചെറിയ ലക്ഷ്യത്തിലേക്ക് അതിവേഗത്തിലാണ് ഇന്ത്യ കുതിപ്പ് തുടങ്ങിയത്. ശിഖര്‍ പതിവ് വെടിക്കെട്ട് മാറ്റി ഒരറ്റത്ത് നങ്കൂരമിട്ടപ്പോള്‍ പൃഥ്വി ഷായും (24 പന്തില്‍ 43) ഇശാന്‍ കിഷനും (42 പന്തില്‍ 59) അടിച്ചു തകര്‍ത്തു. ഓപണിംഗ് വിക്കറ്റില്‍ 5.3 ഓവറില്‍ ഇന്ത്യ 58 ലെത്തി. പൃഥ്വിയെ ധനഞ്ജയ ഡിസില്‍വ പുറത്താക്കിയ ശേഷം ഇശാന്‍ കടിഞ്ഞാണേറ്റെടുത്തു. രണ്ടാം വിക്കറ്റില്‍ 85 റണ്‍സ് പിറന്നു. ഇശാനെ ലക്്ഷന്‍ സന്ദകനാണ് വീഴ്ത്തിയത്. മനീഷ് പാണ്ഡെ (40 പന്തില്‍ 26 നോട്ടൗട്ട്) വന്നതോടെയാണ് സ്‌കോറിംഗ് വേഗം അല്‍പം കുറഞ്ഞത്. ആ കുറവ് സൂര്യകുമാര്‍ തീര്‍ത്തു.

Most Popular