ഫിഫ റാങ്കിങ്ങില്‍ മുന്നേറ്റം; ഇന്ത്യ 101-ാം സ്ഥാനത്ത്

* അഞ്ച് സ്ഥാനങ്ങള്‍ കയറിയാണ് ഇന്ത്യന്‍ പുരുഷ ടീം 101-ാ സ്ഥാനത്ത് എത്തിയത്

ന്യൂഡല്‍ഹി: രാജ്യാന്തര ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ ലോക റാങ്ക് പട്ടികയില്‍ ഇന്ത്യന്‍ പുരുഷ ടീം 101-ാം സ്ഥാനത്തെത്തി. അഞ്ച് പടികള്‍ മുന്നോട്ടു കയറിയാണ് ടീം ഇന്ത്യ 101-ാം സ്ഥാനത്തെത്തിയത്. ഇന്ത്യയ്ക്ക് 1200.66 പോയിന്റാണുള്ളത്.

പുതിയ റാങ്കിങ്ങില്‍ അര്‍ജന്റീനയാണ് ഒന്നാം സ്ഥാനത്ത്. ബ്രസീലിനെ പിന്തള്ളിയാണ് അര്‍ജന്റീനയുടെ നേട്ടം. 1838.45 പോയിന്റുള്ള ഫ്രാന്‍സിനാണു രണ്ടാം സ്ഥാനം. 1834.21 പോയിന്റുള്ള ബ്രസീല്‍ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളില്‍ പാനമ, കുറകാവൊ ടീമുകള്‍ക്കെതിരെ ജയം നേടിയതോടെയാണ് അര്‍ജന്റീന 1840.93 പോയിന്റ് കരസ്ഥമാക്കി ഒന്നാം സ്ഥാനത്തെത്തിയത്.