Tuesday, May 18, 2021
Home Newsfeed ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തി നേപ്പാള്‍; എയര്‍ ബബിള്‍ സര്‍വീസ് അനുവദിക്കും

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തി നേപ്പാള്‍; എയര്‍ ബബിള്‍ സര്‍വീസ് അനുവദിക്കും

കാഠ്മണ്ഡു: ഇന്ത്യയില്‍നിന്ന് നേപ്പാളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് സംബന്ധിച്ച് നേപ്പാള്‍ അധികൃതര്‍ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇന്ത്യക്കും നേപ്പാളിനും ഇടയിലെ മുഴുവന്‍ വിമാനങ്ങളും റദ്ദാക്കി. ഈ മാസം ആറിന് നേപ്പാള്‍ സമയം രാത്രി 11.59 മുതലാണ് വിലക്ക് നിലവില്‍ വരിക. നിരോധനം മെയ് 14 രാത്രി 11.59 വരെ തുടരും.

അതേസമയം, എയര്‍ ബബിള്‍ കരാര്‍ അടിസ്ഥാനത്തിലുള്ള വിമാന സര്‍വീസ് തുടരും. നേപ്പാള്‍ എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും ആഴ്ച്ചയില്‍ രണ്ട് സര്‍വീസ് മാത്രമാണ് നടത്തുക.

ഈ വിമാനങ്ങളില്‍ വരുന്നവര്‍ സ്വന്തം ചെലവില്‍ 10 ദിവസം ക്വാറന്റീനില്‍ കഴിയണം. നേപ്പാള്‍ സാംസ്‌കാരിക വിനോദ, വ്യോമയാന മന്ത്രാലയം അംഗീകരിച്ച ഹോട്ടലുകളിലായിരിക്കും ക്വാറന്റീന്‍ സൗകര്യം. ക്വാറന്റീന്‍ വ്യവസ്ഥ ലംഘിക്കുന്നവരുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കും.

വിമാനത്തില്‍ വന്ന ഏതെങ്കിലും യാത്രക്കാരന് കോവിഡുണ്ടെന്ന് കണ്ടെത്തിയാല്‍ ആ വിമാനത്തില്‍ വന്ന മുഴുവന്‍ യാത്രക്കാരുടെയും ക്വാറന്റീന്‍ ചെലവ് അതത് വിമാന കമ്പനി വഹിക്കണം. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനതാവളത്തില്‍ ഇറങ്ങുന്നവര്‍ ഫോട്ടോ പതിച്ച കോവിഡ് നെഗറ്റീവ് പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണമെന്നും മന്ത്രാലയം വ്യക്തമാക്കി.
ALSO WATCH

Most Popular