ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരം അമിതാഭ് ബച്ചന്‍ ലൈക്ക് അടിച്ചതോടെ കണ്ടുപിടിത്തക്കാരനായ ഒരു വൃദ്ധന്‍ സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റ് ആയി. ലഭ്യമായ സ്രോതസുകളെ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി മാറ്റം വരുത്തി ഉപയോഗിക്കുന്നവരില്‍ മിടുക്കനാണ് ഈ വയോധികന്‍. കട്ടിയുള്ള തൊപ്പിയില്‍ ഘടിപ്പിച്ച് തലയില്‍ വച്ചു പ്രവര്‍ത്തിപ്പിക്കാവുന്ന ഫാന്‍ ആണ് വൃദ്ധന്റെ കണ്ടുപിടിത്തം. സോളാറിലാണ് ഫാന്‍ പ്രവര്‍ത്തിക്കുന്നത്. സോളാര്‍ പാനലും തൊപ്പിയില്‍ തന്നെ ഘടിപ്പിച്ചിരിക്കുന്നു.
കൊടിയ വേനലില്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഫാന്‍ തലയില്‍ വച്ചു യഥേഷ്ടം കാറ്റുകൊണ്ടു സഞ്ചരിക്കുന്ന വൃദ്ധനെ പ്രശംസിച്ച് നിരവധിപ്പേര്‍ രംഗത്തുവന്നിരുന്നു. പക്ഷേ, വൃദ്ധനെ പ്രശംസിച്ച് ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമെത്തിയതോടെ സംഭവം സൂപ്പര്‍ ഹിറ്റ് ആയി. ബംബര്‍ ഹിറ്റ് ആയ ബോളിവുഡ് സിനിമ പോലെയാണ് 45 സെക്കന്‍ഡുള്ള വൃദ്ധന്റെ വീഡിയോ പ്രചരിക്കുന്നത്.
T 4605 – India the Mother of invention .. भारत माता की जय 🇮🇳🇮🇳🇮🇳 pic.twitter.com/ZW3xyXLnsk
— Amitabh Bachchan (@SrBachchan) April 3, 2023
‘ഇന്ത്യ കണ്ടുപിടിത്തങ്ങളുടെ മാതാവ്’ എന്ന തലക്കെട്ടിലാണ് അമിതാഭ് ബച്ചന്‍ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. നിരവധി കമന്റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാധാരണ തന്റെ വിശേഷങ്ങളും സിനിമകളുടെ വാര്‍ത്തകളും പ്രമോഷനുകളുമെല്ലാമാണ് ബച്ചന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ളത്. എന്നാല്‍ വ്യത്യസ്തമായി പങ്കുവച്ച വീഡിയോ ആരാധകരും നെറ്റിസണ്‍സും ഏറ്റെടുത്തുകഴിഞ്ഞു.