കുവൈത്ത് സിറ്റി: ഇന്ത്യക്കാരനായ ഡെലിവറി ജീവനക്കാരനെ കുവൈത്തിൽ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കുവൈത്ത് പൗരെന്റ വീട്ടില്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് ബാഷ ശൈഖ് എന്ന ഇന്ത്യക്കാരെന്റ മൃതദേഹം കണ്ടെത്തിയത്. അബുഫത്തീറയിലെ സ്വദേശി വീട്ടില്‍ ഭക്ഷണം എത്തിക്കാന്‍ പോയ ബാഷ ശൈഖ് ഡെലിവറി ചാര്‍ജ് സംബന്ധിച്ച് വീട്ടുടമയുമായി തര്‍ക്കം ഉണ്ടാകുകയും അക്രമത്തില്‍ കലാശിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വീട്ടുടമയുടെ മകനാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെളിവെടുത്തു.