ഇന്ത്യന്‍ വംശജന്‍ കനേഡിയന്‍ പൗരനെ കൊലപ്പെടുത്തി

ഒട്ടാവ: ഇന്ത്യന്‍ വംശജന്‍ കനേഡിയന്‍ പൗരനെ കുത്തിക്കൊലപ്പെടുത്തി. പോള്‍ സ്റ്റാന്‍ലി (37) എന്നയാളാണ് മരിച്ചത്. സംഭവത്തില്‍ ഇന്ദര്‍ദീപ് സിംഗ് ഗോസല്‍ (32) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

വാന്‍കൂവറിലുള്ള സ്റ്റാര്‍ബക്‌സ് കഫേയ്ക്ക് മുന്നില്‍വച്ചായിരുന്നു ഗോസല്‍ കനേഡിയന്‍ പൗരനെ കുത്തിയത്. ഗുരുതരമായി മുറിവേറ്റ സ്റ്റാന്‍ലിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആക്രമണം നടക്കുമ്പോള്‍ ഭാര്യയും മകളും സ്റ്റാന്‍ലിക്കൊപ്പമുണ്ടായിരുന്നു.

കൊലയ്ക്കു പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.