Tuesday, April 13, 2021
Home Gulf Kuwait ഇന്‍സ്ടിട്യൂഷണല്‍ ക്വാറന്റീന്‍: കുവൈത്തിലെ ഹോട്ടല്‍ നിരക്കുകള്‍ പുറത്തുവിട്ടു

ഇന്‍സ്ടിട്യൂഷണല്‍ ക്വാറന്റീന്‍: കുവൈത്തിലെ ഹോട്ടല്‍ നിരക്കുകള്‍ പുറത്തുവിട്ടു

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വരുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കുള്ള ഇന്‍സ്ടിട്യൂഷണല്‍ ക്വാറന്റീനുള്ള നിരക്കുകള്‍ കുവൈത്ത് ഹോട്ടല്‍ അസോസിയേഷന്‍ പുറത്തിറക്കി. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ സിംഗിള്‍ റൂമിന് 270 ദിനാറും ഡബിള്‍ റൂമിന് 330 ദിനാറുമാണ്. എന്നാല്‍ ഉച്ച/ രാത്രി ഭക്ഷണത്തിന് 10 ദിനാറും ഈടാക്കുന്നതാണ്. എന്നാല്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ സിംഗിള്‍ റൂം നിരക്ക് 120ഉം ഡബിള്‍ റൂമിന് 240 ദിനാറുമാണ് വാടക. അതേസമയം ത്രീ സ്റ്റാര്‍ ഹോട്ടലുകളില്‍ സിംഗിള്‍ റൂമിന് 120ഉം ഡബിള്‍ റൂമിന് 140 ദിനാറുമാണ് ഈടാക്കുക. എന്നാല്‍ ഫോര്‍ സ്റ്റാറിലും ത്രീ സ്റ്റാറിലും ഭക്ഷണത്തിന് (ഉച്ച/രാത്രി) ദിനാറായിരിക്കും.

ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ കേന്ദ്രമാകാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 21 മുതലാണ് കുവൈത്തിലേക്ക് വിദേശികള്‍ക്ക് പ്രവേശന അനുമതിയുണ്ടാകുക.

Most Popular