കലിപ്പിന് 4 കോടി പിഴ; പരസ്യമായി ക്ഷമയും പറയണം കൊമ്പന്മാര്‍

മുബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിനിടെ ഗ്രൗണ്ട് വിട്ടു പുറത്തുപോയ കേരള ബ്ലാസ്‌റ്റേഴ്‌സ് നാല് കോടി രൂപ പിഴയൊടുക്കണം. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) ആണ് പിഴയിട്ടത്. കൂടാതെ, ടീം പരസ്യമായി ക്ഷമ പറയണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു.

ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്കമനോവിച്ചിന് പത്തു മത്സരങ്ങളില്‍ വിലക്കും ഫെഡറേഷന്‍ ഏര്‍പ്പെടുത്തി. ക്ഷമ പറഞ്ഞില്ലെങ്കില്‍ പിഴത്തുക ആറ് കോടി രൂപയായി ഉയരുമെന്നും എഐഎഫ്എഫ് അധികൃതര്‍ വ്യക്തമാക്കി. പത്തു മത്സരങ്ങളില്‍ വിലക്കു കൂടാതെ വുക്കമനോവിച്ചിന് അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.