Sunday, September 26, 2021
Home News National ജെ.എന്‍.യു യൂണിയന്‍ ഐഷേ ഘോഷ് തെരഞ്ഞെടുപ്പ് ഗോഥയിലേക്ക്

ജെ.എന്‍.യു യൂണിയന്‍ ഐഷേ ഘോഷ് തെരഞ്ഞെടുപ്പ് ഗോഥയിലേക്ക്

ജാമുരി: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷേ ഘോഷ് തെരഞ്ഞെടുപ്പ് ഗോഥയിലേക്ക്. ബംഗാളിലെ ജാമുരിയില്‍ നിന്നാണ് ഐഷേ ഘോഷ് സി.പി.എം സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത്. അതേസമയം ജെ.എന്‍.യു ഗവേഷക വിദ്യാര്‍ഥിയും എസ്.എഫ്.ഐ അഖിലേന്ത്യാ സെക്രട്ടറിയായ ദിപ്സിത ദറും ബാലിയില്‍ നിന്ന് ജനവിധി തേടുന്നത്.

കനത്ത പോരാട്ടം നടക്കാന്‍ സാധ്യതയുള്ള നന്ദിഗ്രാമില്‍ ബംഗാള്‍ ഡി.വൈ.എഫ്.ഐ അധ്യക്ഷ മീനാക്ഷി മുഖര്‍ജി സി.പി.എം സ്ഥാനാര്‍ഥിയാവും. 294 അംഗ ബംഗാള്‍ നിയമസഭയിലേക്ക് എട്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെയാണ് ബംഗാള്‍ തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.

 

Most Popular