ദുബൈ : ജുഡീഷ്യറിയുടെ പ്രവർത്തനം നിരീക്ഷിക്കാൻ ജുഡീഷ്യൽ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റിന് അംഗീകാരം നൽകി

ദുബൈ : ദുബൈയിലെ നീതിന്യായ വ്യവസ്ഥയുടെ ഗുണനിലവാരം ഉയർത്താനുള്ള നീക്കത്തിൽ, ദുബൈ ഡെപ്യൂട്ടി ഭരണാധികാരിയും ദുബായ് ജുഡീഷ്യൽ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ജുഡീഷ്യൽ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റിന്റെ (ജെഐഡി) എക്‌സിക്യൂട്ടീവ് റെഗുലേഷനുകൾക്ക് അംഗീകാരം നൽകി. വാർഷിക പരിശോധനകൾ, പ്രൊമോഷൻ വിലയിരുത്തലുകൾ, പരാതികൾ അന്വേഷിക്കുന്നതിനുള്ള പരിശോധനകൾ എന്നിവ ഉൾപ്പെടെ വിവിധ തരത്തിലുള്ള ജുഡീഷ്യൽ പരിശായധനകൾക്കാണ് അനുമതി ഉള്ളത്.

ഈ തീരുമാനത്തോടെ ജുഡീഷ്യൽ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റിനെ ദുബൈ ജുഡീഷ്യൽ കൗൺസിലുമായി അഫിലിയേറ്റ് ചെയ്യും. ദുബൈയിലെ ജുഡീഷ്യറിയുടെ പ്രവർത്തനങ്ങളെയും അതിലെ അംഗങ്ങളുടെ കാര്യങ്ങളെയും വസ്തുനിഷ്ഠമായി വിലയിരുത്താനുള്ള ഷെയ്ഖ് മക്തൂമിന്റെ താൽപ്പര്യമാണ് ഈ തീരുമാനത്തിൽ പ്രതിഫലിക്കുന്നതെന്ന് ദുബായ് ജുഡീഷ്യൽ കൗൺസിൽ സെക്രട്ടറി ജനറൽ സെയ്ഫ് ഗാനേം അൽ സുവൈദി പറഞ്ഞു