Friday, December 2, 2022
HomeNewsNationalഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്തു

ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. രണ്ട് വർഷത്തെ കാലാവധിയോടെ 2024 നവംബർ 10 വരെയാണ് ന് ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിക്കുക. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 16-ാമത് ചീഫ് ജസ്റ്റിസ് ആയി സേവനമനുഷ്ഠിച്ച ജസ്റ്റിസ് യശ്വന്ത് വിഷ്ണു ചന്ദ്രചൂഡിന്റെ മകനാണ് ഡി വൈ ചന്ദ്രചൂഡ്.

1959 നവംബർ 11 ന് ജനിച്ച ചന്ദ്രചൂഡ്, 2013 ഒക്ടോബർ 31 മുതൽ സുപ്രീം കോടതിയിലേക്കുള്ള നിയമനം വരെ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. ബോംബെ ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അയോധ്യ ഭൂമി തർക്കം, സ്വകാര്യതയ്ക്കുള്ള അവകാശം, വ്യഭിചാരം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉൾപ്പെടെ നിരവധി ഭരണഘടനാ ബെഞ്ചുകളുടെയും സുപ്രീം കോടതിയുടെ സുപ്രധാന വിധികളുടെയും ഭാഗമാണ് ജസ്റ്റിസ് ചന്ദ്രചൂഡ്.

Most Popular