Saturday, June 25, 2022
HomeEntertainmentകമലും വിജയ് സേതുപതിയും ഫഹദും ഒന്നിക്കുന്നു; വൈറലായി വിക്രം പോസ്റ്റര്‍

കമലും വിജയ് സേതുപതിയും ഫഹദും ഒന്നിക്കുന്നു; വൈറലായി വിക്രം പോസ്റ്റര്‍

കമല്‍ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ എത്തി. കമല്‍ഹാസനൊപ്പം വിജയ് സേതുപതിയും മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലുമുണ്ട്. തമിഴ്, മലയാളം സിനിമാ ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുകയാണ് ഗ്യാങ്സ്റ്റര്‍ കഥ പറയുന്ന ചിത്രത്തിന്റെ പോസ്റ്റര്‍.

കൈതി, മാസ്റ്റര്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സംവിധായകന്‍ ലോകേഷ് കനകരാജ്. ചിത്രത്തില്‍ ഫഹദിന്റേത് വില്ലന്‍ കഥാപാത്രമാണെന്നും സൂചനയുണ്ട്. കമലിന്റെ 232ാം ചിത്രമായി എത്തുന്ന വിക്രം നിര്‍മിക്കുന്നത് അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് തന്നെയാണ്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

Most Popular