തിരുവനന്തപുരം: അധികാരത്തിലേറിയശേഷം മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും മറ്റു മന്ത്രിമാരുടെയും വിദേശസഞ്ചാരവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇടതു സര്‍ക്കാരിനെ കരിനിഴല്‍ പോലെ പിന്തുടരുമ്പോഴും മന്ത്രിമാര്‍ വീണ്ടും വിദേശയാത്രയ്‌ക്കൊരുങ്ങുന്നു.
അമേരിക്ക, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സംഘവും വീണ്ടും വിദേശസന്ദര്‍ശനത്തിന് ഒരുങ്ങുന്നത്. ലോക കേരള സഭയുടെ മേഖലാസമ്മേളനത്തില്‍ പങ്കെടുക്കാനാണു യാത്ര.
അമേരിക്കയിലെ സമ്മേളനം ജൂണില്‍ നടക്കും. സെപ്റ്റംബറിലാണ് സൗദിയിലെ സമ്മേളനങ്ങള്‍ നടക്കുക. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്യന്‍ പര്യടനം നടത്തിയിരുന്നു. പൊതുജനങ്ങളുടെ പണം ധൂര്‍ത്തടിക്കുന്ന പരിപാടിയാണു നടന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു.