എളുപ്പത്തിൽ രുചികരമായ ഉഴുന്നുവട വീട്ടിൽ ഉണ്ടാക്കാം

നല്ല ഉഴുന്നുവട ചായക്കൊപ്പം കഴിക്കാൻ ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല. നല്ല മൊരിഞ്ഞ ഉഴുന്നുവട നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതേയുള്ളു.
ചേരുവകൾ

ഉഴുന്ന്- 3 കപ്പ്
സവാള- ഒരെണ്ണം
ഇഞ്ചി- ഒരു കഷ്ണം
പച്ചമുളക്- 3-4 എണ്ണം
വെളുത്തുളളി-3-4 എണ്ണം
കുരുമുളക് പൊടിച്ചത്- ഒരു ടേബിൾ സ്പൂൺ
കറിവേപ്പില
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

ഒരു മണിക്കൂറിലധികം ഉഴുന്ന് കുതിർക്കാൻ വയ്ക്കുക. കുതിർത്തെടുത്ത ഉഴുന്ന് കഴുകി വൃത്തിയാക്കി അരച്ചെടുക്കുക
ഇതിലേക്ക് സവാള, പച്ചമുളക്, വെളുത്തുളളി, ഇഞ്ചി എന്നിവ ചെറുതായി അരിഞ്ഞതും കുരുമുളക് പൊടിച്ചതും കറിവേപ്പിലയും ചേർക്കുക. നന്നായി മിക്സ് ചെയ്യുക. കൈവെളളയിൽ കുറച്ച് മാവെടുത്ത് പരത്തി ചെറിയ ദ്വാരം ഇട്ടശേഷം ചൂടായ എണ്ണയിലേക്ക് ഇടുക
നന്നായി വെന്തശേഷം എണ്ണയിൽനിന്നും മാറ്റുക.