Saturday, July 31, 2021
Home Newsfeed പ്രവാസി ഇന്ത്യക്കാരെ നേരിട്ട് ബാധിക്കുന്ന പ്രധാന വിഷയങ്ങളാണ് എപ്പോഴും കെ എം സി സി തങ്ങളുടെ...

പ്രവാസി ഇന്ത്യക്കാരെ നേരിട്ട് ബാധിക്കുന്ന പ്രധാന വിഷയങ്ങളാണ് എപ്പോഴും കെ എം സി സി തങ്ങളുടെ ശ്രദ്ധയിൽ കൊണ്ടു വരുന്നതെന്ന് ഇന്ത്യൻ എംബസി

ദോഹ: ഇന്ത്യൻ പ്രവാസികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കെ എം സി സി നേതാക്കൾ എംബസി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഖത്തറിൽ നിന്നും നാട്ടിലേക്ക് പോകുമ്പോൾ നടത്തുന്ന പി സി ആർ ടെസ്റ്റിൽ നിന്നും രണ്ടു വാക്സിൻ എടുത്തവരെ ഒഴിവാക്കുക, കൊറോണ മൂലം മരിച്ച പ്രവാസികളുടെ ആശ്രിതർക്ക് ആനുകൂല്യം നൽകുക, നീറ്റ് പരീക്ഷ കേന്ദ്രം ഖത്തറിൽ അനുവദിക്കുക,

പരീക്ഷ ഫലം വൈകുന്നത് മൂലം ഉയർന്ന കോഴ്സുകളിൽ ചേരുന്നതിന് ഉള്ള ബുദ്ധിമുട്ട് പരിഹരിക്കാൻ ആവശ്യമായ ശ്രമങ്ങൾ നടത്തുക,

ഖത്തറിൽ ജോലി ആവശ്യാർത്ഥം എത്തുന്ന ഇന്ത്യക്കാർക്ക് നാട്ടിലേക്ക് തിരിച്ചു പോകാൻ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ എംബസി യുടെ സഹായങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക.

എംബസ്സിയിൽ അപേക്ഷകൾ സമർപ്പിക്കാൻ എത്തുന്ന അപേക്ഷകർക്ക് കാര്യങ്ങൽ കൂടുതൽ മനസ്സിലാക്കാൻ വേണ്ടുന്ന സഹായങ്ങൾ ചെയ്യുക എന്നീ ആവശ്യങ്ങൾ ഇന്ത്യൻ എംബസി കൾച്ചർ& എജുക്കേഷൻ ഫസ്റ്റ് സെക്രട്ടറി ഹേമന്ത് കുമാർ ദ്വിവേദി, കോൺസുലർ & കമ്മ്യൂണിറ്റി അഫേഴ്‌സ് ഫസ്റ്റ് സെക്രട്ടറി എസ്. സേവിയർ ധൻരാജ് എന്നിവരുമായി നടത്തിയ ചർച്ചയിൽ കെ എം സി സി നേതാക്കൾ ഉന്നയിച്ചു.

പി സി ആർ ടെസ്റ്റ് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് കെ എം സി സി മുമ്പ് നൽകിയ നിവേദനം കേന്ദ്ര സർക്കാരിന് അയച്ചു നടപടി സ്വീകരിച്ചു വരികയാണെന്നും , കെ എം സി സി ഉന്നയിച്ച മുഴുവൻ കാര്യങ്ങളിലും വേണ്ട നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കും എന്നും എംബസി ഉദ്യോഗസ്ഥർ അറിയിച്ചു.
നീറ്റ് പരീക്ഷക്ക് ഈ വർഷം പുതിയ സാഹചര്യത്തിൽ അപേക്ഷകൾ കുറവായത് കൊണ്ട് അടുത്ത തവണ പരീക്ഷ കേന്ദ്രം ഖത്തറിൽ അനുവദിക്കാൻ വേണ്ട നടപടി സ്വീകരിക്കും എന്നും അധികൃതർ പറഞ്ഞു. എംബസി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ പ്രസിഡൻ്റ് എസ് എ എം ബഷീർ ,റഹീസ് പെരുമ്പ, കെ പി മുഹമ്മദലി , ഓ എ കരീം,റയീസ് വയനാട്,കോയ കൊണ്ടോട്ടി,മുസ്തഫ എലത്തൂർ എന്നിവർ പങ്കെടുത്തു.

 

Most Popular