Sunday, November 27, 2022
HomeNewsKeralaകൊച്ചി വാട്ടർ മെട്രോ ലോകത്തിനാകമാനം മാതൃകയെന്ന് അന്താരാ ഷ്ട്ര മാരിടൈം ഓർഗനൈസേഷൻ

കൊച്ചി വാട്ടർ മെട്രോ ലോകത്തിനാകമാനം മാതൃകയെന്ന് അന്താരാ ഷ്ട്ര മാരിടൈം ഓർഗനൈസേഷൻ

കൊച്ചി : കൊച്ചി വാട്ടർ മെട്രോ ലോകത്തിനാകമാനം മാതൃകയെന്ന് വാട്ടർ മെട്രോയെ പറ്റി പഠിക്കാനെത്തിയ രാജ്യാന്തര മാരിടൈം ഓർഗനൈസേഷൻ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ 17 പ്രത്യേക ഏജൻസികളിലൊന്നാണ് അന്താരാ ഷ്ട്ര മാരിടൈം സംഘടന. കടൽ മാർഗമുള്ള യാത്രയുടെ സുരക്ഷാ, പരിസ്ഥിതി ആശങ്കകൾ, നിയമപരമായ കാര്യങ്ങൾ, സാങ്കേതിക സഹകരണം തുടങ്ങിയവ ക്രമീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ചുമതലയാണ് സംഘടനക്കുള്ളത്. ഓർഗനൈസേഷന്റെ ‘ഗ്രീൻ വോയേജ്’ പദ്ധതിയുടെ ഭാഗമായുള്ള പഠനങ്ങൾക്ക് വേണ്ടിയാണ് സംഘം വാട്ടർ മെട്രോ സന്ദർശിച്ചത്.

ലോകത്താദ്യമായി പൂർണമായും പരിസ്ഥിതി സൗഹൃദ ഗതാഗത ശൃംഖലയിലേക്ക് കൊച്ചി മെട്രോ മാറാനുള്ള ചുവടുവെപ്പാണിത്. രണ്ട് വർഷത്തിനുള്ളിൽ കൊച്ചിയിലെ മെട്രോ റെയിലും വാട്ടർ മെട്രോയും പൂർണമായും സൗരോർജത്തിലേക്ക് മാറുമെന്ന് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്‌റ അറിയിച്ചു.

Most Popular