Saturday, June 12, 2021
Home Gulf Kuwait ആഘോഷങ്ങളില്ലാതെ കുവൈത്ത് വിമോചന ദിനം ആചരിച്ചു

ആഘോഷങ്ങളില്ലാതെ കുവൈത്ത് വിമോചന ദിനം ആചരിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് വിമോചന ദിനം ആചരിച്ചു. ഇറാഖീ അധിനിവേശത്തില്‍ നിന്ന് മോചിക്കപ്പെട്ടതിന്റെ വാര്‍ഷികമായാണ് കുവൈത്ത് വിമോചന ദിനമായി ആചരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ആഘോഷങ്ങളും പൊതുപരിപാടികളും ഒഴിവാക്കിയാണ് ഗള്‍ഫ് യുദ്ധകാലത്ത് ജീവന്‍ വെടിഞ്ഞവരുടെയും കാണാതായവരുടെയും ഓര്‍്മ ഇത്തവണ പുതുക്കിയത്.

ഒത്തു ചേരലുകള്‍ക്ക് പൂര്‍ണമായും വിലക്കേര്‍പ്പെടുത്തിയതിനോടൊപ്പം വിമോചനദിനത്തില്‍ ആളുകള്‍ ഒരുമിക്കാറുള്ള അറേബ്യന്‍ ഗള്‍ഫ് സ്ട്രീറ്റിലെ പാര്‍ക്കിങ് ഭാഗങ്ങള്‍ പോലീസ് ബാരിക്കേഡ് കെട്ടി അടച്ചിരുന്നു. വിമോചന ദിനത്തിന്റെ ഭാഗമായി വിവിധ ലോക നേതാക്കള്‍ കുവൈത്ത് ഭരണാധികാരികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

 

Most Popular