Monday, December 5, 2022
HomeNewsKeralaസാങ്കേതിക സർവകലാശാല വി സി നിയമനത്തിൽ നിയമപ്രശ്നമുണ്ടെന്ന് ഹൈക്കോടതി

സാങ്കേതിക സർവകലാശാല വി സി നിയമനത്തിൽ നിയമപ്രശ്നമുണ്ടെന്ന് ഹൈക്കോടതി

കൊച്ചി : സാങ്കേതിക സർവകലാശാല താത്കാലിക വി സി നിയമനത്തിൽ പ്രഥമദൃഷ്ട്യാ നിയമപ്രശ്നമുണ്ടെന്ന് ഹൈക്കോടതി. സാങ്കേതിക സർവകലാശാലയുടെ നിയമങ്ങൾ പരിഗണിക്കാതെയാണ് ഗവർണർ വി സിയെ നിയമിച്ചതെന്ന എ ജി യുടെ വാദം കണക്കിലെടുത്താണ് കോടതിയുടെ ഈ നിരീക്ഷണം. ബുധനാഴ്ച എല്ലാ എതിർകക്ഷികളും സത്യവാങ്മൂലം നൽകണമെന്ന് കോടതി നിർദേശിച്ചു. മറുപടി നൽകാൻ സമയം വേണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ഡോ സിസ തോമസിനെ സാങ്കേതിക സർവകലാശാല താത്കാലിക വി സി ആയി ഗവർണർ നിയമിച്ചത്.

Most Popular