Wednesday, September 28, 2022
HomeNewsNationalഗുജറാത്തിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകർന്ന് 8 മരണം

ഗുജറാത്തിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകർന്ന് 8 മരണം

അഹമ്മദാബാദ് : അഹമ്മദാബാദിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലുണ്ടായ അപകടത്തിൽ ഏഴ് തൊഴിലാളികൾ മരണപ്പെട്ടു. ഗുജറാത്ത് സർവ്വകലാശാലയ്ക്ക് സമീപം നിർമ്മാണത്തിലിരിക്കുന്ന റീട്ടെയിൽ ബഹുനില കെട്ടിടമായ ആസ്പയർ 2 ന്റെ ലിഫ്റ്റ് ഏഴാം നിലയിൽ നിന്ന് താഴത്തേക്ക് തകർന്ന് വീഴുകയായിരുന്നു. സംഭവസമയത്ത്  കെട്ടിടത്തിൽ ഉണ്ടായിരുന്ന എട്ട് തൊഴിലാളികളും മരണപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം. അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെ (എഎംസി) ഫയർ ആൻഡ് എമർജൻസി സർവീസസ് ഡിപ്പാർട്ട്‌മെന്റ് അധികൃതർ സംഭവവുമായി ബന്ധപ്പെട്ട് ആശയവിനിമയം ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിൽ നിന്നാണ് വിവരമറിഞ്ഞതെന്നും പ്രതികരിച്ചു.

Most Popular