മാറക്കാന: ബ്രസീലിന്റെ മണ്ണില്‍ വിജയക്കൊടി പാറിച്ച് അര്‍ജന്റീന. കോപ്പ അമെരിക്ക ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബ്രസീലിനെ കീഴടക്കി ലയണല്‍ മെസിയും കൂട്ടരും കോപ്പ അമെരിക്ക കിരീടം സ്വന്തമാക്കി. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അര്‍ജന്റീന ഒരു അന്താരാഷ്ട്ര കിരീടം നേടുന്നത്. നിരവധി ഫൈനലുകളില്‍ ടീമിനെ എത്തിച്ച മെസ്സിക്ക് ഒരു കിരീടം എന്നത് കിട്ടാക്കനിയായിരുന്നു. നിര്‍ഭാഗ്യം ആയിരുന്നു ഫൈനലില്‍ മെസ്സിക്ക് തുണ. ആ പേരിനാണ് ഇന്ന് മെസ്സിയുടെ സഹതാരങ്ങള്‍ അവസാനം കുറിച്ചത്.
1993-ന് ശേഷം ആദ്യമായാണ് അര്‍ജന്റീന കോപ്പ നേടുന്നത്. 1916ല്‍ തുടക്കമായ കോപ്പ അമെരിക്ക ടൂര്‍ണമെന്റില്‍ 15-ാം കിരീടവുമായി യുറഗ്വായുടെ പേരിലുള്ള റെക്കോര്‍ഡിനൊപ്പമെത്താനും അര്‍ജന്റീനയ്ക്കായി. 22-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയ നേടിയ ഗോളിലായിരുന്നു അര്‍ജന്റീനന്‍ ജയം. 22-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയ നേടിയ ഗോളിലാണ് അര്‍ജന്റീന കിരീടം സ്വന്തമാക്കിയത്. 29-ാം മിനിറ്റില്‍ ഡി മരിയ വീണ്ടും ബ്രസീലിനെ ഞെട്ടിച്ചു. എന്നാല്‍ താരത്തിന്റെ ഷോട്ട് മാര്‍ക്കിന്യോസ് തടഞ്ഞു. 33-ാം മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ മെസ്സിയുടെ ഷോട്ട് പുറത്തേക്ക് പോകുകയും ചെയ്തു.84 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ഫൈനലില്‍ ബ്രസീലിനെ അര്‍ജന്റീന മലര്ത്തിടയിക്കുന്നത്.