Saturday, July 24, 2021
Home News Kerala സംസ്ഥാനത്ത് മദ്യ വില്‍പന ശാലകളും ബാറുകളും നാളെ മുതൽ തുറന്നുപ്രവർത്തിക്കും

സംസ്ഥാനത്ത് മദ്യ വില്‍പന ശാലകളും ബാറുകളും നാളെ മുതൽ തുറന്നുപ്രവർത്തിക്കും

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവിന്‍റെ ഭാഗമായി ബെവ്കോ വില്‍പന ശാലകളും ബാറുകളും നാളെ മുതൽ തുറന്നു പ്രവർത്തിക്കും. ബെവ്ക്യൂ ആപ് വഴിയുള്ള വിതരണം ഒഴിവാക്കിയിട്ടുണ്ട് . ബെവ്ക്യൂ പ്രവര്‍ത്തന സജ്ജമാകാന്‍ ദിവസങ്ങളെടുക്കുമെന്ന് ബെവ്ക്യൂ ആപ് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ പ്രദേശങ്ങളില്‍ മദ്യ വില്‍പനക്ക് അനുമതിയില്ല.

കോവിഡ് രണ്ടാം വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 26 നാണ് സംസ്ഥാനത്തെ മദ്യവില്‍പന ശാലകള്‍ അടച്ചത്. ലോക്ഡൗണ്‍ ഇളവിന്‍റെ ഭാഗമായി വ്യാഴാഴ്ച മുതല്‍ മദ്യ വില്‍പന പുനരാരംഭിക്കാനാണ് നീക്കം. അതേസമയം തിരക്ക് ഒഴിവാക്കാന്‍ മൊബൈല്‍ ആപ് വഴി സ്ലോട് ബുക് ചെയ്തുള്ള വില്‍പനയ്ക്കാണ് സര്‍കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തുപയോഗിച്ച ബെവ്ക്യൂ ആപാണ് പരിഗണിക്കുന്നത്. എന്നാല്‍ ആപ് പ്രവര്‍ത്തനക്ഷമമാക്കാന്‍ അഞ്ച് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് ആപ് തയ്യാറാക്കിയ ഫെയര്‍കോഡ് ടെക്നോളജീസ് അറിയിച്ചിരിക്കുന്നത്. സെര്‍വര്‍ സ്പേസ് ശരിയാക്കണം, പാര്‍സല്‍ വിതരണത്തിന് തയ്യാറുള്ള ബാറുകളുടെ ലിസ്റ്റ് അപ്ഡേറ്റ് ചെയ്യണം, സ്റ്റോക് വിവരങ്ങളും ലഭ്യമാകേണ്ടതുണ്ട്. മൊബൈല്‍ കമ്ബനികളുമായി ഒ ടി പി സംബന്ധിച്ച്‌ കരാര്‍ ഉണ്ടാക്കണം.

Most Popular