ഭിക്ഷാടനം കഴിഞ്ഞാല്‍ രാജാവിന്റെ ജീവിതം; ലണ്ടനിലെ വ്യാജ യാചകര്‍ നിസാരക്കാരല്ല..!

ണ്ടനിലെ ഭിക്ഷാടകരെക്കുറിച്ചുള്ള വാര്‍ത്തയറിഞ്ഞവര്‍ അതിശയിച്ചുപോയി! നഗരത്തില്‍ ഭിക്ഷ യാചിക്കുന്നവരുടെ യഥാര്‍ഥ ജീവിതമറിഞ്ഞാല്‍ ആരുടെയും കണ്ണുതള്ളും. ഭിക്ഷാടനം കഴിഞ്ഞാല്‍ അവര്‍ പ്രഭുക്കളാണ്, ആഡംബരസൗകര്യങ്ങളിലാണ് അവരുടെ ജീവിതം. റൊമാനിയില്‍നിന്നുള്ള വ്യാജ യാചകസംഘത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്നത് മൈ ലണ്ടന്‍ ദിനപ്പത്രമാണ്.

പ്രതിദിനം അവര്‍ സമ്പാദിക്കുന്നത് പതിനായിരിത്തലധികം രൂപയാണത്രെ! തെരുവുകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ ഭിക്ഷാടനം. മറ്റുള്ളവരില്‍ ദയ ഉളവാക്കുന്ന വാചകങ്ങള്‍ ഒരു കാഡ്‌ബോര്‍ഡില്‍ എഴുതി കൈയില്‍ കരുതിയിരിക്കും. വീടില്ലാത്തവരെ സഹായിക്കൂ, ഭക്ഷണത്തിനായി എന്തെങ്കിലും തരൂ, ദൈവം അനുഗ്രഹിക്കട്ടെ തുടങ്ങിയ വാചകങ്ങളായിരിക്കും അവര്‍ കാഡ്‌ബോര്‍ഡില്‍ എഴുതിയിട്ടുണ്ടാകുക. ആളുകളില്‍നിന്നു സഹതാപവും അനുകമ്പയും പിടിച്ചുപറ്റി ചൂഷണം ചെയ്യുകയാണ് അവര്‍ ചെയ്യുന്നത്. മനപ്പൂര്‍വം അവര്‍ വാചകങ്ങളില്‍ അക്ഷരത്തെറ്റുകള്‍ വരുത്തും. അക്ഷരാഭ്യാസം പോലുമില്ലാത്തവരാണ് തങ്ങളെന്ന ബോധം മറ്റുള്ളവരിലുണ്ടാക്കാനാണ് അങ്ങനെ ചെയ്യുന്നതെന്നും മൈ ലണ്ടന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിശ്ചിതസമയം മാത്രമാണ് അവര്‍ ഭിക്ഷാടനത്തിനിരിക്കുന്നത്. അതിനുശേഷം അവര്‍ സ്വന്തം ബെന്‍സ് കാറില്‍ താമസസ്ഥലത്തേക്കു പോകുകയും ചെയ്യും. മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് വ്യാജയാചകസംഘങ്ങളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.