സന്ദര്‍ശകര്‍ക്ക് വമ്പന്‍ ഓഫറുമായി ലുസൈല്‍ വിന്റര്‍ലാന്‍ഡ്

ദോഹ: സന്ദര്‍ശകര്‍ക്ക് വമ്പന്‍ ഓഫറുമായി ലുസൈല്‍ വിന്റര്‍ലാന്‍ഡ്. ഈദുല്‍ ഫിത്തര്‍ അവധിദിവസങ്ങളായ 21 മുതല്‍ 28 വരെ വിവിധ റൈഡുകളില്‍ ഫീസ് നിരക്കു കുറച്ചിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് 200 ഖത്തര്‍ റിയാലും കുട്ടികള്‍ക്ക് 150 ഖത്തര്‍ റിയാലുമാണ് ഓഫര്‍ നിരക്ക്.

കൂടാതെ, പ്രവൃത്തിദിവസങ്ങളില്‍ ലുസൈല്‍ വിന്റര്‍ വണ്ടര്‍ലാന്‍ഡിലെത്തുന്ന സന്ദര്‍ശകര്‍ക്ക് അല്‍ മഹാ ദ്വീപിലേക്കുള്ള സൗജന്യ പ്രവേശനത്തിനും അവസരമുണ്ട്. വാരാന്ത്യങ്ങളില്‍, സന്ദര്‍ശകര്‍ക്ക് ലുസൈല്‍ വിന്റര്‍ വണ്ടര്‍ലാന്‍ഡ് ടിക്കറ്റുകള്‍ അല്‍ മഹാ ദ്വീപില്‍ നിന്ന് സൗജന്യമായി സ്റ്റാമ്പ് ചെയ്യാനാകും.

ലുസൈലിന്റെ ഹൃദയഭാഗത്തുള്ള അല്‍ മഹാ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന വിന്റര്‍ലാന്‍ഡില്‍ എല്ലാ പ്രായത്തിലുമുള്ള സന്ദര്‍ശകര്‍ക്കായി വൈവിധ്യമാര്‍ന്ന റൈഡുകളും മറ്റു വിനോദങ്ങളും ലഭ്യമാണ്.