ദേശീയ അവാര്‍ഡ് ജേതാവ് മാസ്റ്റര്‍ ആദീഷ് പ്രവീണ്‍, പൊറിഞ്ചു മറിയം ജോസ് ഫെയിം മാസ്റ്റര്‍ അഭിനവ്, വെടിക്കെട്ട് ഫെയിം മാസ്റ്റര്‍ സിജിന്‍ സതീഷ്, സീരിയല്‍ താരം അഗ്‌നിപ്രകാശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി.കെ.എന്‍ പിള്ള കഥ, തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അങ്കിളും കുട്ട്യോളും
എന്ന വെബ് സിരീസിന്റെ പൂജ വയനാട് മീനങ്ങാടി മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രത്തില്‍വച്ച് നടന്നു. പ്രശസ്ത നടന്‍ അശോകന്‍ ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.
പുതുമുഖ ബാല താരങ്ങളായ ആല്‍ഫ്രഡ്, പാര്‍ഥിവ്, ആദിത്, ആദര്‍ശ് തുടങ്ങിയവര്‍ക്കൊപ്പം പ്രമുഖരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഇന്നത്തെ മാതാപിതാക്കള്‍, യുവ തലമുറയിലെ കുട്ടികള്‍, ഇപ്പോഴത്തെ സാമൂഹ്യ അന്തരീക്ഷം എന്നിവ സമന്വയിപ്പിച്ച് ഒരുക്കുന്ന ഒരു ഫീല്‍ ഗുഡ് ജോണര്‍ ചിത്രമാണ് അങ്കിളും കുട്ട്യോളും.
നല്ല നാളേയ്ക്കായി ഇനിയെങ്കിലും നമ്മുക്ക് പ്രയത്‌നിക്കാമെന്ന് ഉറക്കെ വിളിച്ചു പറയുന്ന ഒരു ഫാമിലി സെന്റിമെന്റല്‍ മോട്ടിവേഷണല്‍ ചിത്രമാണിതെന്ന് ജി.കെ.എന്‍ പിള്ള പറഞ്ഞു.