സൗദിയിലേക്ക് മടങ്ങുന്നതിനിടെ ബഹ്റൈനില്‍ വച്ചു കോവിഡ് ബാധിതനായ മലയാളി മരിച്ചു

റിയാദ്: സൗദിയിലേക്ക് മടങ്ങുന്നതിനിടെ ബഹ്റൈനില്‍ വച്ചു കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോട്ടയം ഈരാറ്റുപേട്ട തലപ്പള്ളില്‍ നസീര്‍ ഹമീദ് (52) ആണ് മരണപ്പെട്ടത്. അവധിക്ക് നാട്ടിലെത്തിയ ശേഷം ജോലിസ്ഥലമായ സൗദിയിലേക്കു തിരിച്ചു പോകുന്നതിനിടെയായിരുന്നു അന്ത്യം. ഒന്നര മാസം മുന്‍പാണ് നസീര്‍ ഹമീദ് കേരളത്തില്‍ നിന്ന് സൗദിയിലേക്ക് പുറപ്പെട്ടത്. ബ​​ഹ്റൈനില്‍ ക്വാറന്റീനില്‍ കഴിയവെ കൊവിഡ് ബാധിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. കൊവിഡ് നെഗറ്റീവ് ആയി ആശുപത്രി വിട്ടെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും ആരോഗ്യനില തകരാറിലാവുകയും മരണപ്പെടുകയുമായിരുന്നു. മൃതദേഹം ബഹ്‌റൈനില്‍ തന്നെ ഖബറടക്കും. ഭാ​ര്യ: ജാ​സ്​​മി​ന്‍. മ​ക​ള്‍: നൂ​റ.