ക്വാലലംപുര്‍: നിര്‍ബന്ധിത വധശിക്ഷ റദ്ദാക്കാന്‍ മലേഷ്യ. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കുള്ള വധശിക്ഷ റദ്ദാക്കാനാണ് പാര്‍ലമെന്റ് തീരുമാനം. ബില്ലിന് ഉപരിസഭയുടെയും ശേഷം രാജാവിന്റെയും അനുമതി ലഭിച്ചാല്‍ 1500-ാളം തടവുകാര്‍ വധശിക്ഷയില്‍ നിന്ന് ഒഴിവാകും.
രാജ്യദ്രോഹം, മയക്കുമരുന്ന് കടത്ത്, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, ഭീകരപ്രവര്‍ത്തനം തുടങ്ങിയ പതിനൊന്നോളം കേസുകളില്‍ വധശിക്ഷയാണ് മലേഷ്യയില്‍ വിധിക്കുന്നത്. ഇത്തരം കേസുകളില്‍ പരമാവധി 40 വര്‍ഷം വരെ പ്രതി തടവുശിക്ഷ അനുഭവിച്ചാല്‍ മതിയെന്ന രീതിയില്‍ നിയമം പരിഷ്‌കരിക്കും.
അതേസമയം, വധശിക്ഷ അര്‍ഹിക്കുന്ന കുറ്റങ്ങളില്‍ തുടര്‍ന്നും വിധിക്കാന്‍ കോടതികള്‍ക്കു കഴിയും. ചില കേസുകളില്‍ മരണശിക്ഷ നിര്‍ബന്ധമെന്ന നിബന്ധന നീക്കാനുള്ള തയാറെടുപ്പുകളാണു നടത്തുന്നതെന്നും മലേഷ്യന്‍ നിയമന്ത്രി അറിയിച്ചു.