Monday, September 26, 2022
HomeNewsInternationalഭൂകമ്പത്തിൽ കാണാതായ ആളെ 17 ദിവസങ്ങൾക്ക് ശേഷം ചൈനയിൽ കണ്ടെത്തി

ഭൂകമ്പത്തിൽ കാണാതായ ആളെ 17 ദിവസങ്ങൾക്ക് ശേഷം ചൈനയിൽ കണ്ടെത്തി

ചൈന : തെക്കൻ ചൈനയിൽ ശക്തമായ ഭൂകമ്പത്തെത്തുടർന്ന് പരിക്കേറ്റ സഹപ്രവർത്തകരെ പരിചരിക്കുകയും പിന്നീട് പർവതങ്ങളിൽ വഴിതെറ്റുകയും ചെയ്ത ഒരു ചൈനീസ് തൊഴിലാളിയെ 17 ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി. സിച്ചുവാനിലെ വാൻഡോംഗ് ജലവൈദ്യുത നിലയത്തിലെ ജീവനക്കാരനായ ഗാൻ യു എന്നയാളെയാണ് പരിക്കോടെ ഒരു പ്രദേശവാസി കണ്ടെത്തിയതായി സർക്കാർ ഉടമസ്ഥതയിലുള്ള ചൈന നാഷണൽ റേഡിയോ പുറത്തു വിട്ടത്.

ഭൂകമ്പമുണ്ടായപ്പോൾ ഗാൻ തന്റെ സഹപ്രവർത്തകനായ ലുവോ യോങ്ങിനൊപ്പം ഡ്യൂട്ടിയിലായിരുന്നു, പരിക്കേറ്റ സഹപ്രവർത്തകർക്ക് പ്രഥമശുശ്രൂഷ നൽകാനും ഡാമിൽ നിന്ന് വെള്ളം തുറന്നുവിട്ട് വെള്ളപ്പൊക്കം തടയാനും ഇരുവരും ശ്രമിച്ചു. രക്ഷപെടാൻ ശ്രമിക്കുന്നതിനടയിൽ ലുവോ മാത്രം രക്ഷപ്പെടുകയും പിന്നീട് ഗാനിനെ രക്ഷിക്കാൻ വന്നപ്പോൾ അദ്ദേഹത്തെ കാണാതാവുകയും ആയിരുന്നു. പ്രദേശവാസിയായ നീ ടൈഗയോ എന്നൊരാൾ ഇതിനെ പറ്റി അറിയുകയും ഒടുവിൽ അദ്ദേഹത്തിന്റെ തിരച്ചിലിനൊടുവിൽ മലയിൽ നിന്നും ഗാനിനെ കണ്ടെത്തുകയുമായിരുന്നു. ഈ മാസമാദ്യം തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 93 പേരോളം കൊല്ലപ്പെട്ടത്.

 

Most Popular