Home Gulf ഷാര്‍ജയില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയശേഷം ഇന്ത്യന്‍ യുവാവ് ജീവനൊടുക്കി

ഷാര്‍ജയില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയശേഷം ഇന്ത്യന്‍ യുവാവ് ജീവനൊടുക്കി

മരിച്ചത് ഇന്ത്യന്‍ പ്രവാസികളെന്ന് പുറത്തുവരുന്ന വിവരം. കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ച കാരണങ്ങള്‍ വ്യക്തമല്ല

ഷാര്‍ജ: ഷാര്‍ജയില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഇന്ത്യന്‍ യുവാവ് ആത്മഹത്യ ചെയ്തു. ബുഹൈറയില്‍ ചൊവ്വാഴ്ച വൈകിട്ടാണു സംഭവം. ഒരാള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി മരിച്ചതായി വിവരം ലഭിച്ചെത്തിയ പോലീസ് പരിശോധന നടത്തുന്നതിനിടെ യുവാവിന്റെ വസ്ത്രത്തില്‍നിന്നു കത്തു കണ്ടെടുക്കുകയായിരുന്നു. ഭാര്യയെയും എട്ടും നാലും വയസുള്ള രണ്ട് മക്കളെയും കൊലപ്പെടുത്തിയെന്നായിരുന്നു കത്തില്‍ എഴുതിയിരുന്നത്.

തുടര്‍ന്ന് താമസ്ഥലത്തു പരിശോധന നടത്തിയ പോലീസ് യുവതിയുടെയും കുട്ടികളുടെയും മൃതദേഹം കണ്ടെത്തി. മരിച്ചത് ഇന്ത്യാക്കാരനാണ് എന്നു മാത്രമാണ് പോലീസ് അറിയിച്ചിരിക്കുന്ന വിവരം. മരിച്ചവരുടെ പൂര്‍ണവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് ഷാര്‍ജ പോലീസ് അറിയിച്ചു.