Saturday, January 22, 2022
HomeEntertainmentമരയ്ക്കാറിന്റെ ക്ലൈമാക്സ് സീൻ യൂട്യൂബിൽ; നടപടി സ്വീകരിക്കുമെന്ന് നിർമാതാക്കൾ

മരയ്ക്കാറിന്റെ ക്ലൈമാക്സ് സീൻ യൂട്യൂബിൽ; നടപടി സ്വീകരിക്കുമെന്ന് നിർമാതാക്കൾ

കൊച്ചി: പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ, നായകനായി തീയറ്ററിൽ എത്തിയ ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ ദൃശ്യങ്ങൾ യൂട്യൂബിൽ പ്രചരിച്ചു. ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് ക്ലൈമാക്സ് രംഗങ്ങൾ ഒരു യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടത്.

മൊബൈൽ ഫോണിൽ തിയേറ്ററിനുള്ളിൽ നിന്ന് ചിത്രീകരിച്ച അവ്യക്തമായ രംഗങ്ങളാണ് പ്രചരിക്കുന്നത് . മോഹൻലാലിന്റെയും മറ്റു താരങ്ങളുടെയും ആമുഖ രംഗങ്ങളും ഇത്തരത്തിൽ പ്രചരിക്കുന്നുണ്ട് . ക്ലൈമാക്സ് രംഗം പോസ്റ്റ് ചെയ്ത യൂട്യൂബ് ചാനലിൽ നിന്ന് വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. വ്യാജ പതിപ്പുകൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് നിർമാതാക്കൾ.

Most Popular